റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ നിലനിർത്തുകയും 2024 സാമ്പത്തിക ജിഡിപി വളർച്ചാ പ്രവചനം ഉയർത്തുകയും ചെയ്തതിന് പിന്നാലെ ബാങ്കിംഗ് ഓഹരികളിലുണ്ടായ മുന്നേറ്റത്തിൽ സെൻസെക്സിനും നിഫ്റ്റിക്കും വെള്ളിയാഴ്ചയും നേട്ടം. 21,000ത്തിന് മുകളിൽ പുതിയ ഉയരം കുറിച്ച നിഫ്റ്റി 68 പോയിന്റ് നേട്ടത്തിൽ 20,969.40 ലും സെൻസെക്സ് 304 പോയിന്റ് ഉയർന്ന് 69,825.60 ലും ക്ലോസ് ചെയ്തു.
നേട്ടത്തിൽ വ്യാപാരം ആരംഭിച്ച സൂചികകൾ ആർബിഐ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചു. നിഫ്റ്റി ആദ്യമായി 21,000 ത്തിന് മുകളിൽ കടന്ന് എക്കാലത്തെയും ഉയർന്ന നിലവാരമായ 21,006.10 ൽ എത്തി. സെൻസെക്സ് 69,893.8 ൽ പുതിയ ഉയരം കുറിച്ചു.
എച്ച്സിഎൽ ടെക്നോളജീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, എൽടിഐമിൻഡ്ട്രീ, അപ്പോളോ ഹോസ്പിറ്റൽസ്, ഇൻഫോസിസ് എന്നിവ നേട്ടമുണ്ടാക്കി. അദാനി എന്റർപ്രൈസസ്, ഐടിസി, അദാനി പോർട്ട്സ്, ഹീറോ മോട്ടോകോർപ്പ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിൽ നഷ്ടത്തിലായ പ്രമുഖർ.
സെക്ടറൽ സൂചികകളുടെ പ്രകടനം
സെക്ടറൽ സൂചികകളിൽ എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകൾ 1 ശതമാനം വീതവും ഹെൽത്ത് കെയർ, ഓട്ടോ എന്നിവ 0.5 ശതമാനം വീതവും കുറഞ്ഞു. മറുവശത്ത് ബാങ്ക്, ഇൻഫർമേഷൻ ടെക്നോളജി, റിയൽറ്റി എന്നിവ 0.5-1 ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക നേരിയ തോതിൽ താഴ്ന്നു. സ്മോൾകാപ് സൂചിക 0.5 ശതമാനം ഇടിഞ്ഞു.
ശ്രദ്ധേയമായ ഓഹരികൾ
ക്രൂഡ് ഓയിൽ വില കുറയുന്നത്, പലിശനിരക്കിലെ നിലവിലെ സ്ഥിതി നിലനിർത്തൽ, പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി വളർച്ച, പ്രതീക്ഷിച്ച രാഷ്ട്രീയ സ്ഥിരത എന്നിവയാണ് വിപണിയിലുണ്ടായ മുന്നേറ്റത്തിന് കാരണം. ഓട്ടോകൾ, റിയാലിറ്റി ഓഹരികൾ ഈ കാരണങ്ങളിൽ നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐബാങ്ക് അടക്കമുള ്ള ബാങ്കിംഗ് ഓഹരികളുടെ കുതിപ്പ് ബാങ്ക് നിഫ്റ്റിയെ റെക്കോർഡ് ഉയരത്തിലെത്തിച്ചു.
ജിക്യുജി പാർട്ണേഴ്സ് ഓഹരികൾ വാങ്ങുമെന്ന റിപ്പോർട്ടിന് പിന്നാലെ ജിഎംആർ എയർപോർട്ടിന്റെ ഓഹരികൾ 13 ശതമാനം വരെ ഉയർന്നു. മിഡ്കാപിൽ ഉൾപ്പെടുന്ന ഫിനാൻസ് ഓഹരികളും നേട്ടമുണ്ടാക്കി. ആർബിഎൽ ബാങ്കാണ് മുന്നിൽ. ലാഭമെടുപ്പിനെ തുടർന്ന് അദാനി ഗ്രൂപ്പ് ഓഹരികൾ ഇടിവിലാണ്.
അദാനി ഓഹരികൾ കനിഞ്ഞ് അനുഗ്രഹിച്ചു; 9 മാസം കൊണ്ട് 17,000 കോടി ലാഭമുണ്ടാക്കി രാജീവ് ജെയിൻ ലാർസൻ ആൻഡ് ടൂബ്രോ, എച്ച്സിഎൽ ടെക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, നെസ്ലെ, എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, ടാറ്റ മോട്ടോഴ്സ്, അൾട്രാടെക് സിമന്റ്, ടൈറ്റാൻ എന്നിവയുൾപ്പെടെ 350-ലധികം ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. രൂപ ഡോളറിനെതിരെ നേരിയ നഷ്ടത്തിൽ 83.39 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഒന്നര വർഷത്തെ മികച്ച ആഴ്ച
2022 ജൂലൈ മുതലുള്ള ഏറ്റവും വലിയ പ്രതിവാര നേട്ടമാണ് വിപണി രേഖപ്പെടുത്തുന്നത്. സെൻസെക്സും നിഫ്റ്റിയും 3 ശതമാനം വീതം ഉയർന്നു. നിഫ്റ്റി ബാങ്ക് 5 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്യുന്നത്. മിഡ്കാപ് സൂചിക 2 ശതമാനത്തിലധികം ഉയർന്നു. തുടർച്ചയായ ആറാം ആഴ്ചയാണ് മിഡ്കാപിന്റെ നേട്ടത്തിലുള്ള കുതിപ്പ്.