ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നും പുറന്തള്ളുന്ന തലമുടി ജലാശയങ്ങളിലും മറ്റും കെട്ടിക്കിടക്കുന്നത് തടയാന്‍ പുതിയ പദ്ധതി നടപ്പാക്കി മലപ്പുറത്തെ അധ്യാപക ദമ്പതികള്‍. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ അബ്ദുള്‍ കരീം, അദ്ദേഹത്തിന്റെ ഭാര്യ ബല്കീസ് കെ എന്നിവരാണ് ഈ നൂതന പദ്ധതിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ പുറന്തള്ളുന്ന തലമുടിയില്‍ നിന്ന് വളം, ഓര്‍ഗാനിക് ഡൈ എന്നിവ നിര്‍മ്മിക്കുന്ന പദ്ധതിയ്ക്കാണ് ഈ ദമ്പതികള്‍ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി ഒരു സ്റ്റാര്‍ട്ട് അപ്പ് ഇവര്‍ ആരംഭിക്കുകയും ചെയ്തു. ‘Mycrowb’എന്നാണ് ഈ ദമ്പതികളുടെ സ്റ്റാര്‍ട്ട് അപ്പിന്റെ പേര്. തലമുടി സംസ്കരണത്തിന്റെ നൂതനവഴികളെപ്പറ്റിയാണ് ഇവര്‍ തങ്ങളുടെ സംരംഭത്തിലൂടെ പറയുന്നത്.
’’ സലൂണ്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവയില്‍ നിന്ന് ദിനംപ്രതി ധാരാളം തലമുടിയാണ് പുറന്തള്ളുന്നത്. ഇവ പലപ്പോഴും അലക്ഷ്യമായി വലിച്ചെറിയുകയോ അല്ലെങ്കില്‍ ജലാശയങ്ങളില്‍ തള്ളുകയോ ചെയ്യുന്നു. ഈ മേഖലയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ രീതികള്‍ പിന്തുടരണമെന്ന് തോന്നിയതിനാലാണ് ഞങ്ങള്‍ ഈ പ്രോജക്ട് ആരംഭിച്ചത്,’’ അബ്ദുള്‍ കരീം പറഞ്ഞു.
ഇത്തരത്തില്‍ പുറന്തള്ളുന്ന തലമുടി മാലിന്യം ഇവരുടെ സ്റ്റാര്‍ട്ട് അപ്പ് ശേഖരിക്കുന്നു. ശേഷം അവ സംസ്കരിച്ച് അതില്‍ നിന്നും അമിനോ ആസിഡും, മെലാനിനും വേര്‍തിരിച്ചെടുക്കുന്നു.’’ അമിനോ ആസിഡില്‍ ധാരാളം നൈട്രജന്‍ അടങ്ങിയിട്ടുണ്ട്. കാര്‍ഷിക വിളകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ വളമാണിത്. ചാണകത്തെ അപേക്ഷിച്ച് തലമുടിയില്‍ 14 ശതമാനം നൈട്രജന്‍ ആണ് അടങ്ങിയിട്ടുള്ളത്,’’ അബ്ദുള്‍ കരീം പറഞ്ഞു
തലമുടിയില്‍ നിന്ന് മെലാനിന്‍ വേര്‍തിരിച്ചെടുക്കുന്ന പ്രോജക്ടും ഇവര്‍ ആരംഭിച്ചിട്ടുണ്ട്.’’ തലമുടി മാലിന്യത്തില്‍ നിന്ന് മെലാനിന്‍ വേര്‍തിരിച്ചെടുക്കുന്ന പദ്ധതിയും ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഓര്‍ഗാനിക് ഡൈ ആയി ഇതുപയോഗിക്കാനാകും. പരിസ്ഥിതി സൗഹാര്‍ദ്ദമായ ഡൈ ഉല്‍പ്പാദിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്യും,’’ അബ്ദുള്‍ കരീം പറഞ്ഞു.
നും അതിന്റേതായ മൂല്യമുണ്ട്. തലമുടി മാലിന്യത്തെ സംസ്കരിക്കുകയെന്നത് മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. അതിലൂടെ ഉത്തരവാദിത്തപരമായ മാലിന്യ സംസ്കരണമെന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുക കൂടിയാണ്,’’ അബ്ദുള്‍ കരീം പറഞ്ഞു.
മെറ്റീരീയല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയയാളാണ് അബ്ദുള്‍ കരീം. തിരൂരങ്ങാടിയിലെ പിഎസ്എംഒ കോളേജില്‍ അധ്യാപകനായി ജോലി ചെയ്ത് വരികയാണ് അദ്ദേഹം. കോഴിക്കോടുള്ള എച്ച്എച്ച്എംജെഡിടി ഇസ്ലാം പോളിടെക്നിക് കോളേജിലെ കംപ്യൂട്ടര്‍ എന്‍ജീനിയറിംഗ് അധ്യാപികയാണ് ഇദ്ദേഹത്തിന്റെ ഭാര്യയായ ബല്കീസ് കെ.
ഗുജറാത്ത് യൂണിവേഴ്സിറ്റി സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് കൗണ്‍സിലും (GUSEC) യുണിസെഫും സംഘടിപ്പിച്ച നാഷണല്‍ ചില്‍ഡ്രന്‍ ഇന്നൊവേഷന് ചലഞ്ചില്‍ നൂതന ആശയങ്ങള്‍ അവതരിപ്പിച്ച കുട്ടികളില്‍ അബ്ദുള്‍ കരീമിന്റെ മകന് അഡെലിനോ അലെസറും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിൽ ആദ്യത്തെ 50 കുട്ടികളുടെ പട്ടികയിലാണ് അബ്ദുള്‍ കരീമിന്റെ മകനും ഉള്‍പ്പെട്ടിരിക്കുന്നത്.