ഭാരതം ബഹിരാകാശയാത്രയ്ക്ക് തിരികെ പോകാൻ ഒരുങ്ങുകയാണ്. 41 വർഷത്തെ ഇടവേളക്ക് ശേഷം ആദ്യമായി ആണ് ഇന്ത്യ മനുഷ്യരെ ബഹിരാകാശത്തിലേക്ക് മനുഷ്യനെ അയക്കുന്നുന്നത്. നാസയും ഇസ്രോയേലുമായി സഹകരിച്ചാണ് ഇത്തവണ ബഹിരാക്ഷ യാത്ര സാധ്യമാക്കുന്നത്. ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല, ജൂൺ 10-ന് ആക്‌സിയോം-4 ദൗത്യത്തിനൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) പുറപ്പെടുന്നു.
ഹംഗറിയിൽ നിന്നുള്ള ടിബോർ കാപുവും, സുവാവോസ് വിഷ്നെസ്കിയും ഈ ധൗത്യത്തിൽ ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയോടൊപ്പം ഉണ്ടാകും. ആധുനികമായ സ്പേസ് എക്‌സിന്റെ ഡ്രാഗൺ പേടകം ഉപയോഗിച്ചാണ് ദൗത്യം നടക്കുന്നത്.
14-ദിവസ ദൗത്യത്തിൽ ക്യാപ്റ്റൻ ശുഭാൻഷു ശുക്ല സൂപ്പർഫുഡ് വളർത്തലും പേശികളുടെ പ്രവർത്തനവും സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തും. ദൗത്യത്തിന് നേതൃത്വം നൽകുന്നത് മുൻ നാസ ബഹിരാകാശ സഞ്ചാരി ഡോ. പെഗി വിറ്റ്സൺ ആണ്. 675 ദിവസങ്ങളോളം ബഹിരാകാശത്തിൽ ചെലവഴിച്ച അമേരിക്കൻ വനിതയായി റെക്കോർഡ് നേടിയ ഡോ. പെഗി, രണ്ട് പ്രാവശ്യം ISS കമാൻഡറായി പ്രവർത്തിച്ചിട്ടുള്ള ആദ്യ വനിത കൂടിയാണ്. ദൗത്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ മുഴുവൻ പൂർത്തിയാക്കിയതായി അവർ അറിയിച്ചു.
പൈലറ്റ് ശുഭാൻഷു ശുക്ലയെക്കുറിച്ച് ഡോ. പെഗി വളരെ മികച്ച അഭിപ്രായം പ്രകടിപ്പിച്ചു. ഇന്ത്യൻ വ്യോമസേനയിലെ അനുഭവസമ്പത്തുള്ള ശുക്ല, ബഹിരാകാശ യാത്രയ്ക്ക് ആവശ്യമായ സാങ്കേതിക അറിവ് മുഴുവനും കൈവരിച്ചിട്ടുള്ള വ്യക്തിയാണെന്നും, അദ്ദേഹത്തിന്റെ ആകർഷകമായ വ്യക്തിത്വം, മികച്ച ഹാസ്യബോധം എന്നിവ ദൗത്യ സംഘത്തിലുണ്ടാക്കിയ ഊർജ്ജം അപാരമാണെന്നും അവർ പറഞ്ഞു.