സ്വർണ വില ഇന്നും ഉയർന്നു. ആഗോളതലത്തിലെ താരിഫ് തർക്കങ്ങളും, ഇറാൻ-ഇസ്രായേൽ സംഘർഷം മുറുകുന്നഹുമാണ് സ്വർണ്ണ വില വില വർദ്ധിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് നേരിടുന്ന പ്രതിസന്ധികളും, സ്വർണ്ണ വില കൂടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ന് സ്വർണ്ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 9090 രൂപയും പവന് 72720 രൂപയുമായി. കഴിഞ്ഞ ദിവസം ഗ്രാമിന് 9080 രൂപയും പവന് 72640 രൂപയുമായിരുന്നു നിരക്ക്. ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്ക് ചാർജ് എന്നിവ കൂടി ചേർക്കുമ്പോൾ വിലയുടെ ഭാരം കൂടുതൽ വർദ്ധിക്കുകയാണ്. വിവാഹം പോലുള്ള പ്രധാന ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്ക് ഈ നിരന്തരം ഉയർന്നുവരുന്ന വില ഏറെ ആശങ്ക ഉയർത്തുന്നുണ്ട്. ഈ ആഴ്ച തുടർച്ചയായി സ്വർണവില മുന്നേറുന്ന പ്രവണതയാണ്.
കഴിഞ്ഞ പത്ത് ആഴ്ചക്കുള്ളിൽ സംസ്ഥാനത്ത് സ്വർണവില 12,000 രൂപയിലേറെയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ നിക്ഷേപകർ ഡോളറിലും ഓഹരികളിലും കടപ്പത്രങ്ങളിലും നിന്നുള്ള നിക്ഷേപം പിൻവലിച്ച് ഗോൾഡ് എടിഎഫ് പോലെയുള്ള സുരക്ഷിത നിക്ഷേപമേഖലകളിലേക്ക് മാറുന്ന പ്രവണതയുണ്ട്.