‘Transform’ എന്ന വിഷയത്തെ അധികരിച്ചുള്ള സമ്മിറ്റില്‍ ഇരുപതോളം പ്രഭാഷകര്‍ സംസാരിക്കും.
വിജയീ ഭവ അലുമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സംരംഭക സമ്മേളനത്തിന്റെ ഏഴാമത് എഡിഷന്‍ ജനുവരി 31ന് കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടന്നു . സംരംഭക കൂട്ടായ്മയായ വിജയീ ഭവ അലുമ്‌നി അസോസിയേഷന്റെ (വി.ബി.എ) ഏഴാമത് സമ്മേളനമാണ് ജനുവരി31ന് നടക്കുന്നത്. വി-ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ആഭിമുഖ്യത്തിലുള്ള കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും പ്രമുഖ ചാര്‍ട്ടേഡ് എക്കൗണ്ടന്റ് സ്ഥാപനമായ വര്‍മ&വര്‍മയിലെ സീനിയര്‍ പാര്‍ട്ണറായ വി. സത്യനാരായണന്റെയും സാരഥ്യത്തിലുള്ള സംരംഭകത്വ പരിശീലന പരിപാടിയാണ് വിജയീഭവ.
വിജയീഭവയുടെ നേതൃത്വത്തിൽ എല്ലാ വര്‍ഷവും അരങ്ങേറുന്ന സംരംഭക സമ്മേളനമാണ് വി.ബി.എ സമ്മിറ്റ്. വിബിഎ അംഗങ്ങള്‍ അല്ലാത്ത സംരംഭകര്‍ക്കും ഈ സമ്മിറ്റില്‍ സംബന്ധിച്ച് പുതിയ കാര്യങ്ങള്‍ അറിയാനും വിവിധ മേഖലകളിലെ പ്രമുഖരുമായി ഇടപഴകാനുമുള്ള അവസരമുണ്ട്. ഓരോ സമ്മിറ്റിലും ആയിരത്തോളം സംരംഭകര്‍ പങ്കെടുക്കും.
പ്രമുഖരുടെ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും
ജനുവരി 31ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 9 വരെയാണ് ഈ വര്‍ഷത്തെ വി.ബി.എ സമ്മിറ്റ് അരങ്ങേറുക. transform എന്ന വിഷയത്തിൽ ഊന്നിയുള്ള സമ്മിറ്റില്‍ ഇരുപതോളം പ്രഭാഷകര്‍ സംസാരിക്കും. മൂന്ന് പാനല്‍ ചര്‍ച്ചകളും നടക്കും. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ എമിരറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വി സ്റ്റാര്‍ ക്രിയേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഷീല കൊച്ചൗസേപ്പ്, സാമ്പത്തിക കാര്യ വിദഗ്ധന്‍ വി. സത്യനാരായണന്‍ വിബിഎ സമ്മിറ്റില്‍ സംബന്ധിക്കും.