സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ബഹു.നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി ശ്രീ. പി.രാജീവ് ഉദ്ഘാടനം ചെയ്തു. എംഎസ്എംഇ സംരംഭങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമാകേണ്ടത് പ്രധാനമാണെന്നും ഇതിനെക്കുറിച്ചുള്ള അവബോധംസംരംഭകരിലെത്തിക്കണമെന്നും ബഹു. മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ഇന്‍ഷുറന്‍സ് പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ വെബ്പോര്‍ട്ടലിന്‍റെ (http://msmeinsurance.industry.kerala.gov.in) ഉദ്ഘാടനവും ബഹു. മന്ത്രി നിര്‍വ്വഹിച്ചു.
നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ന്യൂഇന്ത്യഅഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നീ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായിട്ടാണ്.
ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയുടെ ധാരണാപത്രംഒപ്പു വച്ചത്. ഈ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് 2023 ഏപ്രില്‍ ഒന്നിന്ശേഷമുള്ള കാലയളവില്‍ ഉദ്യംസ്കീമിന് കീഴില്‍ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള എംഎസ്എംഇകള്‍ഈ പദ്ധതിയില്‍ ആനുകൂല്യത്തിന് അര്‍ഹരാണ്. എംഎസ്എംഇ നല്‍കുന്ന വാര്‍ഷിക ഇന്‍ഷുറന്‍സ്
പ്രീമിയത്തിന്‍റെ 50 ശതമാനം വരെ റീഇംബേഴ്സ്മെന്‍റ് ആയി നല്‍കുന്ന പദ്ധതി ജില്ലാവ്യവസായ കേന്ദ്രങ്ങള്‍ മുഖേനയാണ് നടപ്പാക്കുന്നത്.