കേരള സ്റ്റാർട്ടപ് മിഷൻ ‘കേര’യുമായി സഹകരിക്കുന്നു. ലോകബാങ്കിൻ്റെ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി കേരളത്തിലെ കാർഷിക സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിച്ച്, കാർഷിക മേഖലയുടെ ആധുനികവൽക്കരണത്തിനായി കേരള സ്റ്റാർട്ടപ്പ് മിഷനും കൃഷിവകുപ്പും കാർഷിക, ഭക്ഷ്യ മേഖലകൾ നേരിടുന്ന കാലാവസ്ഥ, ഭൂമിശാസ്ത്ര വെല്ലുവിളികൾ നേരിടാനുള്ള നൂതനാശയങ്ങളും പരിഹാരങ്ങളും ആവിഷ്കരിക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി 150 കാർഷിക സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുക്കാൻ ലക്ഷ്യമിടുന്ന സർക്കാരിന്റെ ഈ സംരംഭം 40,000 കര്‍ഷകര്‍ക്ക് നേരിട്ട് ലാഭനേട്ടമുണ്ടാക്കും. പിബിസി മാനദണ്ഡങ്ങൾ അനുസരിച്ച് സ്റ്റാർട്ടപ്പുകൾക്ക് പരമാവധി 25 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. ഉത്പന്ന വികസനത്തിനായുള്ള പ്രാഥമിക ഗ്രാന്റായി 20 ലക്ഷം രൂപയും, വിപണനം തുടങ്ങി തുടർന്ന് വരുന്ന ഘട്ടങ്ങൾക്കായി ബാക്കിയുള്ള 5 ലക്ഷം രൂപയും അനുവദിക്കും. അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്ക് സ്റ്റാർട്ടപ് മിഷന്റെ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിക്കാം.
കെഎസ്യുഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പദ്ധതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്റ്റാര്‍ട്ടപ്പുകളുടെ തിരഞ്ഞെടുപ്പ്, മാര്‍ഗനിര്‍ദ്ദേശം നല്കല്, ഗ്രാന്റ് വിനിയോഗം നിരീക്ഷിക്കല്‍, കര്‍ഷകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്നത് ഉറപ്പാക്കല്‍ തുടങ്ങിയവയ്ക്ക് മേല്‍നോട്ടം വഹിക്കും.