ജീവിത ചിലവുകൾ ഓരോ ദിവസവും വർദ്ധിക്കുകയാണ്. അതുകൊണ്ടുതന്നെ നിലവിൽ ചെയ്യുന്ന ജോലിയോടൊപ്പം സൈഡ് ബിസിനസ് ആയി മറ്റൊരു ജോലി കൂടി ചെയ്യുന്നത് കൂടുതൽ സാമ്പത്തിക ഭദ്രതയ്ക്ക് സഹായകരമാണ്. ഇന്റർനെറ്റ് വലിയ രീതിയിൽ പുരോഗതി കൈവരിച്ചിരിക്കുന്ന പുതിയ കാലത്ത് വീട്ടിലിരുന്നു കൊണ്ട് തന്നെ അത്തരത്തിലുള്ള ജോലികൾ ചെയ്യാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ ഗുണം. അല്ലെങ്കിൽ മുഴുവൻ സമയവും വീട്ടിലിരുന്നു കൊണ്ട് തന്നെ ജോലി ചെയ്ത് വരുമാനം കണ്ടെത്താനുള്ള സാധ്യതകളും ഇന്നുണ്ട്. അത്തരത്തിലുള്ള ചില സാധ്യതകൾ പരിശോധിക്കാം.
ഫ്രീലാൻസിംഗ്
വീട്ടിലിരുന്ന് കൊണ്ടു തന്നെ പണം സമ്പാദിക്കാനുള്ള ഏറ്റവും ജനപ്രിയമായ മാർഗങ്ങളിലൊന്നായി ഫ്രീലാൻസിംഗ് മാറിയിരിക്കുന്നു. അപ്പ് വർക്ക് (Upwork), ഫ്രീലാൻസർ (Freelancer), ഫിവെർ(Fiverr ) പോലുള്ള പ്ലാറ്റ്ഫോമുകൾ ഫ്രീലാൻസിംഗ് സാധ്യതകൾ വലിയ രീതിയിൽ നൽകുകയും ചെയ്യുനുണ്ട്. ലോകമെമ്പാടുമുള്ള ക്ലയന്റുകളുമായി വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ ബന്ധിപ്പിക്കുകയാണ് ഈ പ്ലാറ്റ്ഫോമുകൾ ചെയ്യുന്നത്.
നിങ്ങളുടെ വൈദഗ്ധ്യം എഴുത്ത്, ഗ്രാഫിക് ഡിസൈൻ, പ്രോഗ്രാമിംഗ് അല്ലെങ്കിൽ ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണെങ്കിൽ വീട്ടിലിരുന്ന് കൊണ്ടു തന്നെ ഉയർന്ന വരുമാനം നേടാൻ സാധിക്കും. അത് കൊണ്ടു തന്നെ അത്തരത്തിലുള്ള ജോലി സാധ്യതകൾ കണ്ടെത്തുകയും അവ ഉപയോഗിക്കുകയും ചെയ്യുക.
ഓൺലൈൻ ട്യൂഷൻ
കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ രീതികളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയുള്ള വിദ്യാഭ്യാസം. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ലോകത്തെവിടെയുമുള്ള വിദ്യാർത്ഥികൾക്ക് ട്യൂഷൻ ക്ലാസുകൾ നൽകി ഉയർന്ന വരുമാനം കണ്ടെത്താനുള്ള സാധ്യതകൾ ഇന്നുണ്ട്.
ഏതു വിഷയത്തിലാണ് ട്യൂഷൻ നൽകാൻ ഉദ്ദേശിക്കുന്നത് എന്നാണ് ആദ്യം തീരുമാനിക്കേണ്ടത്. അതിനുശേഷം Chegg Tutors, Tutor.com, Vedantu തുടങ്ങിയ വെബ്സൈറ്റുകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ കണ്ടെത്താൻ സാധിക്കും. വ്യത്യസ്ത പ്രായ വിഭാഗങ്ങളിലും ഭൂമിശാസ്ത്രത്തിലും ഉള്ള വിദ്യാർത്ഥികളുമായി ബന്ധപ്പെടാൻ ഈ വെബ് സൈറ്റുകൾ സഹായിക്കും.
അഫിലിയേറ്റ് മാർക്കറ്റിംഗ്
സ്വന്തം ബ്ലോഗ്, വെബ്സൈറ്റ് അല്ലെങ്കിൽ സോഷ്യൽ മീഡിയ ചാനലുകൾ വഴി ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രൊമോട്ട് ചെയ്യ്ത് വരുമാനം കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും. ഈ രീതിയാണ് അഫിലിയേറ്റ് മാർക്കറ്റിംഗ് എന്നറിയപ്പെടുന്നത്. എത്രത്തോളം പ്രകടനം മെച്ചപ്പെടുന്നു അത്രത്തോളം വരുമാനം കണ്ടെത്താൻ അഫിലിയേറ്റ് മാർക്കറ്റിങ്ങിലൂടെ സാധിക്കും. അതായത് വരുമാന സാധ്യത അനന്തമാണ് എന്നർത്ഥം.
നിരവധി ഓൺലൈൻ ഫോളോവേഴ്സ് ഉണ്ടെങ്കിലോ ഓൺലൈൻ മാർക്കറ്റിംഗിൽ പ്രാവീണ്യമുള്ളവരോ ആണെങ്കിൽ അഫിലിയേറ്റ് മാർക്കറ്റിംഗ് മികച്ച വരുമാന സ്രോതസ്സാണ്.
ഓൺലൈൻ സർവേകളും അവലോകനങ്ങളും
ഓൺലൈൻ സർവേകളിൽ പങ്കെടുക്കുന്നതും ഉൽപ്പന്ന അവലോകനങ്ങൾ എഴുതുന്നതും കുറച്ച് അധിക പണം സമ്പാദിക്കാനുള്ള എളുപ്പവഴിയാണ്. Swagbucks, Survey Junkie, Amazon Mechanical Turk എന്നിവ പോലുള്ള സൈറ്റുകൾ ഇതിനുള്ള സാധ്യതകൾ തുറന്ന് തരും.
ഇ-കൊമേഴ്സ്
നിങ്ങളുടെ സ്വന്തം ഓൺലൈൻ സ്റ്റോർ ആരംഭിക്കുന്നത് ലാഭകരമായ ഒരു സംരംഭമാണ്. Shopify, WooCommerce, Amazon എന്നിവ പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുവദിക്കുന്നുണ്ട്. കൃത്യമായി വിപണന സാധ്യത തിരിച്ചറിയുകയും, ശക്തമായ ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രം നടപ്പിലാക്കുന്നതിലൂടെയും ഇ-കൊമേഴ്സിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി വീട്ടിലിരുന്ന് കൊണ്ടു തന്നെ പണം കണ്ടെത്താം.
ഡാറ്റ എൻട്രി
കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും വേഗത്തിലുള്ള ടൈപ്പിംഗ് സ്കില്ലും ആവശ്യമുള്ളവർക്ക് ഡാറ്റ എൻട്രി ജോലികൾ തിരഞ്ഞെടുക്കാം. നിരവധി ഫ്രീലാൻസിംഗ് വെബ്സൈറ്റുകൾ ഡാറ്റാ എൻട്രി ജോലികൾ ലിസ്റ്റ് ചെയ്യുന്നുണ്ട്. ഇതിലൂടെ എളുപ്പത്തിൽ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കും.
വർക്ക് ഫ്രം ഹോം അവസരങ്ങളുടെ മേഖല വിശാലവും എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ഇന്റർനെറ്റും നിങ്ങളുടെ സ്വന്തം കഴിവുകളും പ്രയോജനപ്പെടുത്തുന്നതിലൂടെ വീട്ടിലിരുന്നു കൊണ്ട് തന്നെ പണം കണ്ടെത്താൻ സാധിക്കും. കഴിവുകൾക്കും ജീവിതശൈലിക്കും ഏറ്റവും അനുയോജ്യമായത് കണ്ടെത്തുക. പരിശ്രമങ്ങളിൽ അർപ്പണബോധവും സ്ഥിരോത്സാഹവും നിലനിർത്തുക എന്നതാണ് പ്രധാനം.