വെൽക്യുർ ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് തായ്ലൻഡ് കമ്പനിയിൽ നിന്ന് 517 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി റിപ്പോർട്ട്. തായ്ലൻഡ് ആസ്ഥാനമായ ഫോർച്യൂൺ സാഗർ ഇംപെക്സ് കമ്പനിയാണ് ഈ വാണിജ്യകരാറിനെത്തിയത്.
ഫിനിഷ്ഡ്-ഡോസേജ് ഫാർമ സ്ക്യൂകളുടെ (SKU) സോഴ്സിംഗിലും സ്റ്റോറേജിലും വെൽക്യുർ ഡ്രഗ്സ് ഏർപ്പെടും. ഈ സംരംഭം, എക്സ്വർക്ക്സ് മോഡലിന് കീഴിലായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, അതായത് ഉൽപ്പന്നങ്ങളുടെ പാക്കേജിംഗ് മുതൽ ട്രാൻസ്പോർട്ട്, ഇൻഷുറൻസ്, റെഗുലേറ്ററി ക്ലിയറൻസ് വരെ വാങ്ങുന്നയാൾക്കാണ് ഉത്തരവാദിത്വം. അതായത്, ഇവിടെ തായ്ലൻഡിലെ ഫോർച്യൂൺ സാഗർ ഇംപെക്സ് കമ്പനിക്കാണ് ചുമതല വരുന്നത്.
ഫീസ് അടിസ്ഥാനമാക്കിയുള്ള മോഡലാണ് ഈ കരാറിന്റെ പ്രത്യേകത. ഓർഡർ മൂല്യത്തിന്റെ 5 ശതമാനം കമ്മീഷനാണ് വെൽക്യുർ ഡ്രഗ്സ് & ഫാർമയ്ക്ക് ലഭിക്കുക. ഇതുവഴി 2026 സാമ്പത്തിക വർഷത്തിൽ ഏകദേശം 26 കോടി വരുമാനം പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.
സൗകര്യങ്ങളുടെ പരിപാലനം, പാക്കേജിംഗ്, ലേബലിംഗ്, കണ്ടെയ്നറൈസേഷൻ, ഇൻഷുറൻസ്, ചരക്ക് ഗതാഗതം, രാജ്യാന്തര ക്ലിയറൻസുകൾ തുടങ്ങി പ്രക്രിയയുടെ എല്ലാ ഘടകങ്ങളും ഫോർച്യൂൺ സാഗർ നേരിട്ടുതന്നെ കൈകാര്യം ചെയ്യും. ഇത് വെൽക്യുവിൻ്റെ പ്രവർത്തനങ്ങൾ ലളിതമാക്കുകയും റിസ്ക് കുറയ്ക്കുകയും ചെയ്യും. ഈ കരാർ വഴി കമ്പനി സേവന ആധിഷ്ഠിത ബിസിനസിൻ്റെ വ്യാപ്തിയും ലാഭവുമെല്ലാം ഉയർത്തുമെന്നാണ് പ്രതീക്ഷ.
വ്യക്തമായമായ സാമ്പത്തിക ലക്ഷ്യങ്ങളോടെയുള്ള ഈ കരാർ, വെൽക്യുർ ഡ്രഗ്സ് & ഫാർമയുടെ അഗാധമായ വിപണി സാധ്യതകൾക്കുള്ള വാതിലുകളാണ് തുറന്നിടുന്നത്.