ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടത്തിന് തുടക്കം കുറിക്കുകയാണ് റഫാൽ യുദ്ധവിമാന നിർമാണം. ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന റഫാല്‍ യുദ്ധവിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും എന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇതുസംബന്ധിച്ച് ദസോ ഏവിയേഷനും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസും തമ്മില്‍ കരാറിൽ ഒപ്പുവെച്ചെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസിന് പുറത്ത് റഫാലിന്റെ പ്രധാന ഘടകഭാഗം നിർമിക്കുന്നത്.
ഇന്ത്യ നടത്തിയ പാക് ആക്രമണത്തില്‍ നിര്‍ണായക പങ്കുവഹിച്ച യുദ്ധവിമാനമാണ് റഫാല്‍. പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെ സൈനിക താവളങ്ങളും തീവ്രവാദ ക്യാംപുകളും ആക്രമിക്കാന്‍ ഇന്ത്യയ്ക്ക് കരുത്തു പകര്‍ന്നത് റഫാല്‍ യുദ്ധ വിമാനങ്ങളായിരുന്നു. ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനാണ് റഫാലിന്റെ നിർമ്മാതാക്കൾ. ഇന്ത്യാ-പാക് ആക്രമണത്തിനു ശേഷം ദസോ ഏവിയേഷന്റെ ഓഹരിവില കുതിച്ചു കയറിയിരുന്നു.
ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഹൈദരാബാദില്‍ റഫാലിന്റെ പ്രധാന ഘടനാപരമായ വിഭാഗങ്ങളുടെ നിര്‍മ്മാണത്തിനായി ഒരു അത്യാധുനിക ഉല്പാദന യൂണിറ്റ് സ്ഥാപിക്കും. അതില്‍ പിന് ഫ്യൂസലേജിന്റെ ലാറ്ററല്‍ ഷെല്ലുകള്‍, പൂര്‍ണ്ണമായ പിന്‍ഭാഗം, സെന്‍ട്രല്‍ ഫ്യൂസ്ലേജ്, മുന്‍ഭാഗം എന്നിവ ഉള്‍പ്പെടുന്നു. വിമാനത്തിന്റെ ഫ്യൂസലേജ്, ഒരു നീണ്ട പൊള്ളയായ ട്യൂബാണ്. ഫ്യൂസലേജിന്റെ ആകൃതി സാധാരണയായി വിമാനത്തിന്റെ ദൗത്യം അനുസരിച്ചാണ് നിര്‍ണ്ണയിക്കുന്നത്. ആദ്യ ഘടകങ്ങൾ 2028-ലെ സാമ്പത്തിക വർഷത്തിൽ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക സ്വാശ്രയത്വം വർധിപ്പിക്കുക എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ആഗോള എയ്റോസ്പേസ് വിതരണ ശൃംഖലയില്‍ ഒരു പ്രധാന പങ്കാളിയെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യമെന്ന് ദസ്സാള്‍ട്ട് പറഞ്ഞു.
“ഇന്ത്യൻ എയറോസ്പേസിൻ്റെ വളർച്ചയുടെ തെളിവാണ് ഈ കരാർ. ആഗോള വിതരണ ശൃംഖലയിലെ പ്രധാന പങ്കാളിയാകാൻ ഇന്ത്യയ്ക്ക് കഴിയും”. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് സി.ഇ.ഒ. സുകരൻ സിംഗ് പറഞ്ഞു.
ഈ കരാർ ഇന്ത്യയുടെ പ്രതിരോധ സാങ്കേതികം, നിക്ഷേപം, തൊഴിൽസാധ്യത, ഗതാഗതം തുടങ്ങിയ മേഖലകളിൽ വിപുലമായ സ്വാധീനമാണ് ചെലുത്തുക. രാഷ്ട്രീയമായും സാങ്കേതികമായും ഇന്ത്യയ്ക്ക് വലിയ നേട്ടം സൃഷ്ടിക്കാൻ ഈ കരാർ ഇടയാകുമെന്ന് ഉറപ്പ്.