ബിസിനസ് ഉപയോക്താക്കൾക്കായി ചാറ്റ് ജിപിടിയിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഇനി മുതൽ ചാറ്റ് ജിപിടിയിലെ റെക്കോർഡ് മോഡിലൂടെ ഉപയോക്താക്കൾക്ക് മീറ്റിങ്ങുകൾ റെക്കോർഡ് ചെയ്യാൻ കഴിയും. അതേസമയം, ഗൂഗിൾ ഡ്രൈവ്, ഡ്രോപ്പ്ബോക്സ്, ഷെയർപോയിന്റ്, വൺഡ്രൈവ്, ബോക്സ് തുടങ്ങിയ പ്രധാന ക്ലൗഡ് പ്ലാറ്റ്ഫോമുകളുമായി നേരിട്ട് കണക്ട് ചെയ്യുന്നതിന് സപ്പോർട്ടും ഒരുക്കിയിട്ടുണ്ട്.
ഉപയോക്താക്കൾക്ക് ഡോക്യുമെന്റുകളിൽ നിന്നും, സേവ് ചെയ്ത ഫയലുകളിൽ നിന്നുമുള്ള മുൻകാല തീരുമാനങ്ങളും തുടർനടപടികളും റീകോൾ ചെയ്യാം.ചാറ്റ് ജിപിടിയിൽ പുതിയ ഫീച്ചറുകളിൽ ട്രാൻസ്ക്രൈബ് ചെയ്യാനും, നോട്ടുകൾ തയ്യാറാക്കാനും , AI- പവർ നിർദ്ദേശങ്ങൾ നൽകാനുമുള്ള സംവിധാനങ്ങൾ ഒരുക്കുന്നു.
ചാറ്റ് ജിപിടിയിൽ നിലവിൽ എത്തിയ പുതിയ റെക്കോർഡിങ് മോഡ്, ഉപയോക്താക്കളെ മീറ്റിംഗുകൾ റിയൽ ടൈമിൽ റെക്കോർഡ് ചെയ്യാനും, അതിന്റെ ടെക്സ്റ്റ് ട്രാൻസ്ക്രിപ്ഷനും സ്വയം ഉണ്ടാക്കാനും സഹായിക്കുന്നു. മാത്രമല്ല, സംഭാഷണത്തിന്റെ പശ്ചാത്തലത്തിൽ AI നിർദേശങ്ങളും ആശയവിനിമയത്തിലെ പ്രധാന നിഗമനങ്ങളും വേഗത്തിൽ തേടിയെടുക്കാനും ഈ സംവിധാനം സഹായകമാകും.
കണക്ടറുകൾ നിലവിൽ എല്ലാ ടീം, എന്റർപ്രൈസ്, എഡ്യൂ ഉപയോക്താക്കൾക്കും ലഭ്യമാണ്. ഓരോ വകുപ്പിനും ആവശ്യമായ കണക്ടറുകൾ മാത്രം പ്രവർത്തനക്ഷമമാക്കാനും നിയന്ത്രിക്കാനും കഴിയും.
പ്രോ, ടീം, എന്റർപ്രൈസ് ഉപയോക്താക്കൾക്ക് ലഭ്യമായ മറ്റൊരു പ്രത്യേകതയാണ് MCP — Model Context Protocol. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് AI മോഡലുമായി കൂടുതൽ ഡാറ്റാ സ്രോതസ്സുകൾ സംയോജിപ്പിച്ചുകൊണ്ട് ഗവേഷണങ്ങൾ നടത്താനാകും. വലിയ ഡാറ്റാ സെറ്റുകളും സ്ഥാപനത്തിലെ വിവിധ ഡാറ്റാ ടൂൾസുകളും ഒറ്റ പ്ലാറ്റ്ഫോമിൽ ഏകീകരിക്കുന്നതിനും ഈ പ്രോട്ടോക്കോൾ സഹായിക്കും.
ഓപ്പൺ എഐയുടെ ഈ നീക്കം, ചാറ്റ് ജിപിടിയെ മാർക്കറ്റ് ലീഡിങ് AI സഹായി എന്നത് മാത്രമല്ല, എന്റർപ്രൈസ് ഡാറ്റ ആൻ്റ് കോളാബറേഷൻ പ്ലാറ്റ്ഫോമായും ഉയർത്തുന്നു. മുൻനിര കമ്പനികൾക്ക് meetings, decisions, files തുടങ്ങിയവയെ കൂടുതൽ കൃത്യമായി ഡിജിറ്റൽ വർഗീകരണത്തിലേക്ക് കൊണ്ടുവരാനുള്ള അതിശക്തമായ ഉപാധിയായും ഇത് മാറുന്നു.