ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കഴിഞ്ഞ ദശകത്തിൽ വമ്പിച്ച വളർച്ച നേടിയെങ്കിലും, അതിന്റെ ഫലങ്ങൾ വ്യക്തിഗത വരുമാനത്തിൽ പ്രതിഫലിക്കുന്നില്ലെന്ന് ലാമ റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. ആ സാഹചര്യത്തിൽ, ഇന്ത്യയുടെ വളർച്ചയുടെ അടുത്ത ഘട്ടം വ്യക്തിഗത വളർച്ചയിലേക്ക് വിവർത്തനം ചെയ്യണമെന്ന് ലാമ റിസർച്ചിന്റെ റിപ്പോർട്ട് നിർദ്ദേശിച്ചു. “ഇന്ത്യാസ് ഗ്രോത്; ജേർണി ഫ്രം സൈസ് റ്റു സ്ട്രെഗ്ത്” എന്ന റിപ്പോർട്ടിലാണ് ഇന്ത്യയുടെ വളർച്ചാ ദിശയെ പുതിയ രീതിയിൽ വിലയിരുത്തുന്നത്.
പ്രതിശീർഷ വരുമാനത്തിൽ മുൻനിരയിലുള്ള 10 സമ്പദ്വ്യവസ്ഥകളിൽ ഇന്ത്യ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ലാമ റിസർച്ച് ചൂണ്ടിക്കാട്ടി.
2013-ൽ ‘ഫ്രാഗൈൽ ഫൈവ്’ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യ, ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. അടുത്ത സാമ്പത്തിക വർഷം ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമതെത്തും എന്നാണ് ഐഎംഎഫ് പ്രവചനം. എന്നാല്, പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യയുടെ സ്ഥാനം ഇപ്പോഴും മികച്ചതല്ല. ലാമ റിസർച്ച് ഇക്കാര്യത്തെ സാധ്യതകളുടെ വാതിലായി കാണുന്നു.
2047 ആകുമ്പോഴേക്കും വികസിത രാഷ്ട്രത്തിന്റെ ‘വിക്ഷിത് ഭാരത്’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന്, ശരാശരി 8% വളർച്ച അനിവാര്യമാണെന്നും 2024-25 ലെ സാമ്പത്തിക സർവേ വ്യക്തമാക്കിയിരുന്നു.
2023-24 സാമ്പത്തിക വർഷത്തിൽ 9.2% വളർച്ച നേടിയ ഇന്ത്യ, പുതിയ സാമ്പത്തിക വർഷം 6.5% യഥാർത്ഥ വളർച്ച കൈവരിച്ചു. ഈ മുന്നേറ്റം മാത്രം പോരാ, അത് വ്യക്തിഗത തലത്തിലേക്ക് മാറ്റേണ്ടതിന്റെ ആവശ്യകതയാണ് ഇപ്പോഴത്തെ ദേശീയ ചർച്ച.