18 വർഷത്തെ കാത്തിരിപ്പിന് വിരാമം നൽകി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കിരീടം സ്വന്തമാക്കി. അതോടെ കിരീടനേട്ടത്തിനിടയില്‍ ശ്രദ്ധകേന്ദ്രമായി മാറുന്നത് അവരുടെ പ്രിന്‍സിപ്പല്‍ സ്പോണ്‍സര്‍മാരിലൊന്നായ കെ.ഇ.ഐ വയേഴ്സ് ആന്‍ഡ് കേബിള്‍സിന്റെ ഓഹരികളാണ്.
ടീമിൻ്റെ പ്രധാന സ്പോൺസറായ കെ.ഇ.ഐ വയേഴ്സ് 1968ൽ ഡൽഹിയിൽ ആരംഭിച്ചത്. കൃഷ്ണ ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എന്ന കെ.ഇ.ഐ ആഗോളതലത്തിൽ വൈദ്യുത മേഖലയിലെ മികച്ച ബ്രാൻഡായി മാറിയിരിക്കുകയാണ്. വൈദ്യുത കേബിളുകള്‍, വയറുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വയറുകള്‍, എഞ്ചിനീയറിംഗ്, പ്രോക്യൂര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ പദ്ധതികള്‍ എന്നിവയാണ് കെ.ഇ.ഐയ്ക്ക് ഉള്ളത്. അതിൽ വൈദ്യുത കേബിളുകളാണ് കമ്പനിയുടെ വരുമാനത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്നത്.
തികഞ്ഞ ഗുണനിലവാരവും വ്യാവസായിക വിശ്വാസ്യതയും കൊണ്ട്, ഇന്ത്യയിലെ പവർ ഗ്രിഡ് കോർപ്പറേഷൻ, എൻടിപിസി, ടാറ്റ പവർ തുടങ്ങിയ വലിയ കമ്പനികൾക്കൊപ്പം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ വിദേശ വിപണികളിലേക്കും കമ്പനി കയറ്റുമതി നടത്തുന്നു.
ആർസിബിയുടെ കിരീടനേട്ടത്തിന് പിന്നാലെ ഇന്ന് KEI ഓഹരികൾ 2 ശതമാനത്തോളം ഉയർന്ന് കമ്പനിക്ക് നേട്ടമുണ്ടാക്കി. ഓഹരി വില ജൂണിൽ 5,040 രൂപ വരെ എത്തിയതിന് ശേഷവും ഇപ്പോഴും 3,600 രൂപയ്ക്ക് മുകളിലാണ് വ്യാപാരം.ഇത് വിപണിയിലെ സ്ഥിരതയും വലിയ നിക്ഷേപക വിശ്വാസവും കാണിക്കുന്നു.
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 2,915 കോടി രൂപയായിരുന്നു വിറ്റുവരവ്. 227 കോടി രൂപയാണ് ഈ പാദത്തിലെ ലാഭം. മുന്‍വര്‍ഷം സമാനപാദത്തേക്കാള്‍ വിറ്റുവരവും ലാഭവും നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു.