ഇന്ത്യ ക്വിക്ക് കൊമേഴ്സ് വിപണിയിലെ മത്സരം കടുപ്പിക്കുമ്പോൾ, ആമസോണും ഔദ്യോഗികമായി ക്വിക്ക് കൊമേഴ്സിലേക്ക് കടന്നിരിക്കുന്നു. ‘നൗ ഇൻ ബെംഗളൂരു’ എന്ന വെബ്സൈറ്റിലൂടെ ആമസോൺ ബംഗളൂരുവിലെ മൂന്ന് പിൻകോഡുകളിലായി 10 മിനിറ്റ് ഡെലിവറി സേവനം ആരംഭിച്ചു. നിലവിൽ ബീറ്റ മോഡിലായുള്ള ഈ സേവനം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് ലഭ്യമാകുക.
ബാംഗ്ലൂരിലെ ചില പിൻ കോഡുകളിലാണ് ആമസോൺ നൗ ആരംഭിച്ചിരിക്കുന്നത്. വിശ്വാസ്യതയും ഗുണനിലവാരവും നിലനിർത്തികൊണ്ട്, അവശ്യവസ്തുക്കളുടെ ക്യൂറേറ്റഡ് ശേഖരം 10 മിനിറ്റിനുള്ളിൽ ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് ലക്ഷ്യം. പ്രൈം അംഗങ്ങളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതായും അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ ഇത് വിപുലീകരിക്കുമെന്നും കമ്പനി അറിയിച്ചു.
ആമസോണിന്റെ എതിരാളിയായ ഫ്ലിപ്കാർട്ട്, മിനുട്സ് ആരംഭിക്കുകയും എറ്റേണലിന്റെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട്, സെപ്റ്റോ, ടാറ്റ ഡിജിറ്റൽ പിന്തുണയുള്ള ബിഗ്ബാസ്ക്കറ്റ് തുടങ്ങിയ കമ്പനികൾ ഈ മേഖലയിൽ കൈകോർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സമയത്താണ്
ഫ്ലിപ്കാർട്ട് മിനറ്റ്സും ബ്ലിങ്കിറ്റും സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ടും സെപ്റ്റോയും അടങ്ങുന്ന മത്സരക്കളത്തിലേക്കാണ്
ആമസോൺ നൗവിൻ്റെ വരവ്. നിലവിൽ, പലചരക്ക്, പച്ചക്കറികൾ, ബ്യൂട്ടി പ്രൊഡക്ടുകൾ, ഹോം കെയർ, പാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ, മാംസം തുടങ്ങിയവയിലാണ് ആമസോൺ ശ്രദ്ധ കേന്ദ്രീകരിച്ച് സേവനം നടത്തുന്നത്.
ബ്രോക്കറേജ് മോട്ടിലാൽ ഓസ്വാൾ അടുത്തിടെ ബ്ലിങ്കിറ്റിന്റെ വിപണി വിഹിതം 46 ശതമാനമായും സെപ്റ്റോയ്ക്ക് 29 ശതമാനമായും സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് 25 ശതമാനമായും നിശ്ചയിച്ചിരുന്നു.
മോർഗൻ സ്റ്റാൻലി ക്വിക്ക് കൊമേഴ്സ് വിപണി 2030ആകുമ്പോൾ 57 ബില്യൺ ഡോളറായി വളരും എന്ന് കണക്കാക്കുന്നു. ആമസോണിന്റെ കടന്നു വരവ് ഈ വിഭാഗത്തെ കൂടുതൽ സ്ഥിരതയുള്ളതും ഉയർന്ന മത്സരം നിറഞ്ഞതുമായ മോഡലിലേക്കാണ് മാറ്റുന്നതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.