സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴേക്ക്. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9,155 രൂപയും പവന് 73,240 രൂപയുമാണ് പുതിയ നിരക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രഖ്യാപനമാണ് ഈ ഇടിവിന് പ്രധാന കാരണം.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറയുകയും വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞ് 116 രൂപയിലാകുകയും ചെയ്തു. രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഔൺസ് വില 3332 ഡോളറിലേക്കും പിന്നീട് 3351 ഡോളറിലേക്കുമെത്തി.
കേരളത്തില്‍ ഒരു പവന് 74,560 രൂപ വരെ എത്തിയതിനു ശേഷം 1,320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും ആഭരണം വാങ്ങാൻ ചെലവേറും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്ക് ചാര്‍ജ് എന്നിവ ചേർന്ന് 83,000 രൂപയ്ക്ക് മുകളിലായേക്കും.
ഡോളറിനെതിരായ രൂപയുടെ വിനിമയനിരക്കിലും രാജ്യാന്തര അനിശ്ചിതത്വങ്ങളിലും ആശ്രയിച്ചാണ് സ്വർണവിലയിലെ മാറ്റങ്ങൾ നടക്കുന്നത്. ഇന്നത്തെ വിപണി കുതിച്ചുയരലിന് പിന്നാലെ അടുത്ത ദിവസങ്ങളിലും ചലനക്ഷമമായിരിക്കുമെന്നാണു സൂചന.