അനില്‍ അംബാനിയുടെ വമ്പൻ തിരിച്ചുവരവാണ് കോർപ്പറേറ്റ് ലോകത്തിൻറെ ശ്രദ്ധാകേന്ദ്രം. തിരിച്ചുവരവിൽ കടബാധ്യതയുള്ള ചില കമ്പനികൾ ഒഴിയാനുള്ള തീരുമാനങ്ങളും നടക്കുന്നുണ്ട്. അതിൻ്റെ ഭാഗമായാണ് റിലയന്‍സ് ക്യാപിറ്റല്‍ അനിൽ അംബാനി ഒഴിവാക്കിയത്. ഇപ്പോൾ അദ്ദേഹത്തിന്റെ വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡിനെ (VIPL) സ്വന്തമാക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.
ജൂൺ 18ന് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അംഗീകാരം ലഭിച്ചതോടെ, 4,000 കോടി രൂപയുടെ പരിഹാര പദ്ധതിയിലാണ് വിദർഭ ഇൻഡസ്ട്രീസ് അദാനി ഏറ്റെടുക്കുന്നത്. എന്നാൽ, റിപ്പോർട്ടുകൾ പ്രകാരം കമ്പനിക്ക് 6,753 കോടി രൂപയുടെ ബാധ്യതകളുണ്ട്. സുരക്ഷിത കടക്കാര്‍ ഫെബ്രുവരിയില്‍ തന്നെ ഭൂരിപക്ഷ അനുമതി നല്‍കിയിരുന്നു.
റിലയന്‍സ് പവറിന്റെ ഒരു അനുബന്ധ സ്ഥാപനമായിരുന്നു വിഐപിഎല്ലിനെ ഉയര്‍ന്ന കടം മൂലം ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്സി കോഡ് (ഐബിസി) പ്രകാരം പാപ്പരത്ത നടപടികള്‍ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് അനില്‍ അംബാനി റിലയന്‍സ് പോര്‍ട്ട്‌ഫോളിയോയിൽ നിന്ന് വിഐപിഎല്ലിനെ പുറത്താക്കിയത്. നാഗ്പൂരിലുളള 600 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുത നിലയം ഉൾപ്പെടുന്ന സ്ഥാപനമാണ് വിദർഭ ഇൻഡസ്ട്രീസ് പവർ ലിമിറ്റഡ്.
വിഐപിഎൽ അദാനി ഗ്രൂപ്പിന്റെ ഭാഗമാകുമ്പോൾ, കമ്പനിയുടെ താപവൈദ്യുത ശേഷിയും വിപണിയിലെ നിലയും ശക്തിപ്പെടുത്താൻ ഇടയാക്കും. ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകള്‍ മുതല്‍ ഹ്രസ്വകാല വിപണി തടവുകള്‍ വരെ വിവിധ രൂപങ്ങളിലായി വൈദ്യുതി വിതരണം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഊര്‍ജ്ജ ഉല്‍പാദകരില്‍ ഒരാളാണ് അദാനി. രാജ്യത്തിന്റെ വളരുന്ന ഊര്‍ജ ആവശ്യകത പരിഗണിച്ച്, സ്‌കെയില്‍ അപ് ചെയ്യാനുള്ള കമ്പനി ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ ഏറ്റെടുക്കൽ സംഭവിക്കുന്നത്.