അദാനി ഗ്രൂപ്പിന്‍റെ കമ്പനികള്‍ 2024–25 സാമ്പത്തിക വര്‍ഷത്തിൽ നികുതിയായി അടച്ചത് ഭീമൻ തുക. 74,945 കോടി രൂപയാണ് സര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തികവർഷം നികുതിയായി ലഭിച്ചത്. മുൻ വര്‍ഷത്തെ 58,104 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ 29% വര്‍ധനയാണ് രേഖപ്പെടുത്തിയത്.
അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, അദാനി സിമന്റ് ലിമിറ്റഡ്, അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ, ഇക്കണോമിക് സോൺ, അദാനി ഗ്രീൻ എനർജി ലിമിറ്റഡ് തുടങ്ങിയ അദാനിയുടെ വ്യത്യസ്ത മേഖലകളില്‍ പ്രവർത്തിക്കുന്ന കമ്പനികളാണ് കൂടുതല്‍ നികുതി നല്കിയത്.
ആഗോള തലത്തില്‍ വിവാദങ്ങള്‍ നിലനിൽക്കുമ്പോഴും അദാനി ഗ്രൂപ്പിന്റെ വരുമാനത്തെയോ നിക്ഷേപത്തെയോ അത് ബാധിച്ചിട്ടില്ലെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. വിദേശ നിക്ഷേപങ്ങളിലെ കൂടുതൽ പങ്കാളിത്തവും റവന്യു വളര്‍ച്ചയ്ക്ക് ആവശ്യമായ ദീര്‍ഘകാല പദ്ധതികളും ഉൾപ്പെടെ മികച്ച രീതിയിൽ ഗ്രൂപ്പ് മുന്നോട്ടുപോകുകയാണ്.
ഇന്നത്തെ അദാനി ഓഹരികള്‍ തുടക്കം മുതലെ നേട്ടത്തിലാണ്. അദാനി എന്റര്‍പ്രൈസസ് ഓഹരികള്‍ ഒരു ശതമാനത്തിന് മുകളിലായിരുന്നു. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് രണ്ട് ശതമാനത്തിനടുത്തും നേട്ടമുണ്ടാക്കി. അദാനി പവര്‍ (1.15), അദാനി എനര്‍ജി സൊല്യൂഷന്‍സ് ലിമിറ്റഡ് (0.73), അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (0.81) ഓഹരികളും നേട്ടമുണ്ടാക്കി.
അതേസമയം അദാനി ഗ്രൂപ്പിനെതിരേ യുഎസില്‍ വീണ്ടും അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട് . ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ഇറാന്റെ എ.ല്‍.പി.ജി ഇറക്കുമതി ചെയ്‌തെന്നാണ് പുതിയ ആരോപണം.
എന്നാൽ, അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നും ഉപരോധം മറികടന്ന് എല്‍.പി.ജി വാങ്ങിയിട്ടില്ലെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു.
രാഷ്ട്രീയവും അന്താരാഷ്ട്ര വ്യാപാര ആരോപണങ്ങളും ചർച്ചയാകുന്ന സാഹചര്യങ്ങള്‍ക്കിടയിലും സാമ്പത്തിക നേട്ടത്തിലൂടെ മുന്നേറുകയാണ് അദാനി ഗ്രൂപ്പ്. റെക്കോര്‍ഡ് നികുതി അടവുകളും വിപണിയിലെ സ്ഥിരതയുമൊക്കെ അതിന്റെ തെളിവാണ്. എന്നാൽ അമേരിക്കന്‍ അന്വേഷണങ്ങൾ ഗ്രൂപ്പിന്റെ ഓഹരി പ്രകടനത്തിലും വിപണിയിലും പ്രതിഫലിപ്പിക്കുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.