സംരംഭക മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്ന ‘ഒരു ജില്ലാ ഒരു ഉൽപ്പനം’ പദ്ധതി നടപ്പിൽ വരുന്നു . 14 ജില്ലകളിലും പ്രാദേശികമായി കൂടുതൽ ലഭ്യതയുള്ള കാർഷിക വിഭവങ്ങളെ സംസ്കരിച്ചു വിപണയിലെത്തിക്കുന്ന പദ്ധതി ജില്ലാ വ്യവസായിക കേന്ദ്രങ്ങൾ വഴിയാണ് നടപ്പിലാക്കുന്നത് . സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്ലോക്ക് -ജില്ലാ വ്യവസായവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടേണ്ടതാണ് . യൂണിറ്റ് ഒന്നിന് 10 ലക്ഷം രൂപ വരെ വായ്പ്പ ലഭിക്കുന്ന പദ്ധതിക്ക് 35 % സബ്സിഡിയും ഉണ്ട്. ഓരോ യൂണിറ്റിലും 15 പേർക്ക് വീതം തൊഴിൽ ലഭ്യമാക്കുന്ന പദ്ധതി ധൃതഗതിയിൽ നടപ്പിലാക്കും .കപ്പ ,പൈനാപ്പിൾ ,നാളികേരം ,നെല്ല് ,സുഗന്ധവ്യഞ്ജനങ്ങൾ മുതലായവ കൊണ്ടുള്ള ഉൽപ്പനകൾക്കാണ് ആദ്യഘട്ടത്തിൽ പരിഗണന നൽകിയിരിക്കുന്നത് .