വീട്ടിനകത്തിനരുന്നത് ചെയ്യാവുന്ന ചെറുകിയ സംരംഭങ്ങളെക്കുറിച്ചാണ് ഇന്ന് ഏറെപ്പേരും ആലോചിക്കുന്നത്. കുറഞ്ഞചിലവില്‍ ഉത്പാദിപ്പിക്കാവുന്ന എളുപ്പം വിറ്റഴിക്കാവുന്ന ഏത് കാലഘട്ടത്തിലും ആവശ്യക്കാരുള്ള ഉത്പന്നങ്ങള്‍.
കായം നിര്‍മ്മാണം അത്തരത്തില്‍ ലാഭകരമായ ഒരു പ്രവര്‍ത്തിയാണ്. വീട്ടിനകത്ത് ചെറിയ മുതല്‍ മുടക്കില്‍ തയ്യാറാക്കവുന്ന ഉത്പന്നം. അഫ്ഗാനിസ്ഥാനില്‍ വളരുന്ന അസഫോയിഡടറ്റഡഎന്ന് ചെടിയില്‍ നിന്നാണ് കായം ഉണ്ടാക്കുന്നത്. ഇത് പേസ്റ്റ് രൂപത്തിലും, ഖരരൂപത്തിലും വിപണിയില്‍ ലഭിക്കും.
ഗോതമ്പുപൊടി അറബിക് ഗം ചേര്‍ത്ത് പരുവപ്പെടുത്തി അതില്‍ പള്‍വറൈസര്‍ ഉപയോഗിച്ച് പൊടിച്ച അസഫോയിടറ്റഡ ചേര്‍ച്ച് ബ്ലെന്റ് ചെയ്ത് അരോമ ന,്ടപ്പെടാത്ത ബോട്ടിലുകളില്‍ നിറച്ച് സൂക്ഷിക്കുന്നു.
അറബിക് ഗം ചേര്‍ത്ത് പരുവപ്പെടുത്തിയ ഗോതമ്പ് പൗഡറില്‍ നിശ്ചിത ശതമാനം അസഫോയിടറ്റഡ ചേര്‍ത്ത് മിക്‌സ് ചെയ്ത് കടുകെണ്ണ കൂടി ചേര്‍ത്ത് മുറിച്ചെടുത്താണ് കേയ്ക്ക് രൂപത്തിലുള്ള കായം തയ്യാറാക്കുന്നത്. ഇത് പ്ലാസ്റ്റിക് പായ്കറ്റുകളിലാക്കി വിതരണം ചെയ്യാം.
1,05,000 രൂപയാണ് ഇതില്‍ സ്ഥിര നിക്ഷേപമായി വരുന്നത്. വെജിറ്റേറിയന്‍ റെസ്‌റ്റോറന്റുകളോ, കാറ്ററിംഗ് യൂണിറ്റുകളോ ആയി സഹകരിച്ചാന്‍ സ്ഥിരം വിപണനം സാധ്യമാകും. ഒപ്പം ചില്ലറ വില്‍പ്പനയും നടത്താം. ഇതിനായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ്,ു ഉദ്യോഗ് ആധാര്‍, ജിഎസ്ടി എന്നിവ നേടിയിരിക്കണം. മൂലധന നിക്ഷേപത്തിന് അനുസരിച്ച് വ്യവസായ വകുപ്പ് സബ്‌സിഡി നല്‍കുകയും ചെയ്യും.