കുറഞ്ഞ മുതൽ മുടക്കും കൂടുതൽ ആത്മവിശ്വാസവും ഉണ്ടെങ്കിൽ വിജയിക്കാൻ കഴിയുന്ന 5 സംരംഭങ്ങൾ

മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ. നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത്‌ ചില കഴിവുകള്‍ നേടിയെടുക്കുകയാണ്‌. ഇവയേതൊക്കെയെന്നറിയാന്‍ ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്‌മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും.ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. വിജയം കണ്ടെത്തുന്ന സംരംഭകര്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ഒരു വിഭാഗം തന്നെയാണ്‌. സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത്‌ ഊര്‍ജസ്വലമായ നേതൃത്വമാണ്‌.

ആത്മവിശ്വാസം ആണ് പ്രധാന മുതൽമുടക്ക്. വിജയികൾ എപ്പോഴും ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. വലിയ സ്വപ്‌നങ്ങള്‍ കാണുന്നു, വലുതായി ചിന്തിക്കുന്നു. പുതിയ ചക്രവാളങ്ങള്‍ തേടിപ്പിടിക്കാനായിരിക്കും അവര്‍ ശ്രമിക്കുന്നത്‌.

കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാൻ കഴിയുന്ന സംരംഭങ്ങൾ

സെയ്‌ല്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍

ഉത്പന്നങ്ങൾ വേഗം വിൽക്കാൻ കഴിയുമോ. ആത്മവിശ്വാസത്തോടെ ആളുകളെ ഏത്‌ സാഹചര്യത്തിലും കാണാനും അനായാസം സംസാരിക്കാനും കഴിയുമോ? എങ്കില്‍ നിങ്ങള്‍ക്ക്‌ സെയ്‌ല്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ കമ്പനി തുടങ്ങാം. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പ്രൊഫഷനുകളിലൊന്നാണ്‌ സെല്ലിംഗ്‌.

സെയ്‌ല്‍സ്‌ ആന്‍ഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ സ്ഥാപനം തുടങ്ങാന്‍ ആദ്യം വേണ്ടിവരുന്ന ചെലവ്‌ വിസിറ്റിംഗ്‌ കാര്‍ഡ്‌ പോലുള്ള സ്റ്റേഷനറി വസ്‌തുക്കള്‍, കളര്‍ ലഘുലേഖകള്‍, സാമ്പിള്‍ ഉല്‍പ്പന്നങ്ങള്‍, ടാക്‌സ്‌ രജിസ്‌ട്രേഷന്‍ തുടങ്ങിയവയ്‌ക്കുള്ളതാണ്‌. നിങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ സപ്ലയേഴ്‌സ്‌ നിങ്ങള്‍ക്ക്‌ കടമായിത്തന്നെ ഉല്‍പ്പന്നങ്ങള്‍ നല്‍കും. നല്ല വരുമാനവും ഉണ്ടാക്കാം.

പ്രൊഫഷണല്‍ സേവനം

നിങ്ങള്‍ ഒരു പ്രൊഫഷണല്‍ ആണെങ്കില്‍ നിങ്ങളുടെ പ്രൊഫഷണല്‍ സേവനം ആവശ്യമുള്ളവര്‍ക്കായി ഒരു സ്ഥാപനം തന്നെ തുടങ്ങാം. നിങ്ങള്‍ ഒരു എക്കൗണ്ടന്റ്‌ ആണെങ്കില്‍ ബുക്ക്‌ കീപ്പിംഗ്‌, ടാക്‌സ്‌ റിട്ടേണ്‍സ്‌, ബാലന്‍സ്‌ ഷീറ്റ്‌, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌സ്‌, ഇന്‍കം സ്റ്റേറ്റ്‌മെന്റ്‌ തുടങ്ങിയവ തയാറാക്കുന്നതുമായി ബന്ധപ്പെട്ട സേവനം ആവശ്യമുള്ളവര്‍ക്ക്‌ ഫീസ്‌ വാങ്ങി അത്‌ നല്‍കാം.

ഏറ്റവും മികച്ച സേവനം നല്‍കി ഇടപാടുകാരുടെ പ്രശംസ പിടിച്ചുപറ്റിയാല്‍ മാത്രമേ ഇത്തരം ബിസിനസില്‍ വിജയിക്കാന്‍ കഴിയൂ. വെബ്‌ ഡിസൈനിംഗ്‌, ഗ്രാഫിക്‌ ഡിസൈനിംഗ്‌, വാസ്‌തു കണ്‍സള്‍ട്ടന്‍സി തുടങ്ങിയവ, നിങ്ങള്‍ ഒരു എക്കൗണ്ടന്റ്‌ ആണെങ്കില്‍ ബുക്ക്‌ കീപ്പിംഗ്‌, ടാക്‌സ്‌ റിട്ടേണ്‍സ്‌, ബാലന്‍സ്‌ ഷീറ്റ്‌, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌സ്‌, ഇന്‍കം സ്റ്റേറ്റ്‌മെന്റ്‌ തുടങ്ങിയവ തയാറാക്കുന്നതുമായി ബന്ധപ്പെട്ട സേവനം ആവശ്യമുള്ളവര്‍ക്ക്‌ ഫീസ്‌ വാങ്ങി അത്‌ നല്‍കാം.

ഹോം ട്യൂട്ടറിംഗ്‌

നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയോടുള്ള അസംതൃപ്‌തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണല്ലോ. ഹോം ട്യൂട്ടറിംഗിന്‌ ഇത്‌ വന്‍ സാധ്യതയാണ്‌ ഒരുക്കുന്നത്‌. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌ ട്യൂഷന്‌ പ്രാപ്‌തരായവരെ കിട്ടാതെ വിഷമിക്കുകയാണ്‌ മിക്ക മാതാപിതാക്കളും. കണക്ക്‌, ഇംഗ്ലീഷ്‌, കംപ്യൂട്ടര്‍ തുടങ്ങിയ വിഷയങ്ങളുടെ പഠനത്തിന്‌ ഇന്ന്‌ മിക്ക കുട്ടികള്‍ക്കും ട്യൂഷന്‍ അനിവാര്യമാണ്‌. ഇത്തരം വിഷയങ്ങള്‍ കുട്ടികള്‍ക്ക്‌ മനസിലാകുന്ന ഭാഷയില്‍ ലളിതമായി പറഞ്ഞുകൊടുക്കാന്‍ കഴിവുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഹോം ട്യൂട്ടറിംഗ്‌ ആരംഭിക്കാം.

നിങ്ങളുടെ സേവനത്തെക്കുറിച്ച്‌ മാതാപിതാക്കളെ ബോധ്യപ്പെടുത്താനുള്ള ലഘുലേഖകള്‍ തയാറാക്കുന്നതിനും പ്രാദേശികമായി പരസ്യം നല്‍കുന്നതിനും ബ്ലാക്ക്‌ ബോര്‍ഡ്‌, മാര്‍ക്കര്‍ തുടങ്ങിയവ വാങ്ങുവാനും പണം ചെലവാക്കണം.
എന്തു വരുമാനം ലഭിക്കും?

മാസം 5000 രൂപ മുതല്‍ 25000 രൂപ വരെ വരുമാനം നേടാം. ഡാന്‍സ്‌, സംഗീതം, സ്‌പോര്‍ട്‌സ്‌ തുടങ്ങിയവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക്‌ വീട്ടില്‍ തന്നെ ചെറിയ ടാലന്റ്‌ സ്‌കൂള്‍ തുടങ്ങാം. എയ്‌റോബിക്‌സ്‌, യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവയില്‍ അറിവുള്ളവര്‍ക്ക്‌ ഇതുമായി ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളും തുടങ്ങാം.


കണ്‍സള്‍ട്ടന്‍സി

റിയല്‍ എസ്റ്റേറ്റ്‌, ഓട്ടോമൊബീല്‍, കരിയര്‍, മാട്രിമോണിയല്‍ തുടങ്ങിയ മേഖലകളില്‍ കണ്‍സള്‍ട്ടന്റുമാരുടെ സേവനത്തിന്‌ വിപുലമായ സാധ്യതകളാണ്‌ ഉള്ളത്‌. റിയല്‍ എസ്റ്റേറ്റ്‌, മാട്രിമോണിയല്‍, ഓട്ടോമൊബീല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്റുമാരുടെ വരുമാനം വര്‍ധിച്ചതായിരിക്കും. കാരണം ഈ മേഖലയില്‍ വന്‍ തുകയ്‌ക്കുള്ള ഇടപാടുകളാണ്‌ നടക്കുക. കഠിനാധ്വാനിയായ ഒരു കണ്‍സള്‍ട്ടന്റിന്‌ 25,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയുടെ വരെ വരുമാനം പ്രതിമാസം ഉണ്ടാക്കാം. മുതൽമുടക്ക് ആകട്ടെ വളരെ തുച്ഛവും.