Latest Posts

വായപയെടുത്തവർക്ക് ആശ്വാസ വാർത്ത. എസ്ബിഐ വായ്പ പലിശ കുറച്ചു. ആർബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് എസ്ബിഐ പലിശ നിരക്ക്…

പ്രൊഫഷണൽ സേവനങ്ങളിലേക്ക് കടന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. പ്രൊഫഷണൽ സേവനങ്ങൾ ലഭ്യമാക്കാൻ AI- അധിഷ്ഠിത ‘പിങ്’ ആപ്പ് ആരംഭിച്ചു.…

കാലാവസ്ഥ മാറ്റങ്ങൾക്ക്‌ അനുയോജ്യമായ രീതിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്ന ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും. കൃഷിവകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ ആവിഷ്‌കരിക്കുന്ന പദ്ധതിക്ക്…

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഉയർന്ന “പരസ്പര” താരിഫുകളിൽ നിന്ന് ഇളവുകൾ പ്രഖ്യാപിച്ചത്തിനു പിന്നാലെ തുടര്‍ച്ചയായി രണ്ടാമത്തെ…

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫുകളിൽ 90 ദിവസത്തെ താൽക്കാലിക വിരാമത്തിനുള്ളിൽ ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു…

വായപയെടുത്തവർക്ക് ആശ്വാസ വാർത്ത. എസ്ബിഐ വായ്പ പലിശ കുറച്ചു. ആർബിഐ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്. ബാങ്കിന്റെ എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് ബേസ്ഡ് ലെൻഡിംഗ് റേറ്റ് നിലവിൽ 8.90% ആണ്, ഇത് 8.65% ആയാണ് കുറച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

നിലവിൽ, റിപ്പോ നിരക്ക് 6.25% ആണ്. നാല് ദിവസത്തിനുള്ളിൽ 0.50 ബേസിസ് പോയിന്റ് പലിശയാണ് ആർബിഐ കുറച്ചത്. മിക്ക ബാങ്കുകളും പലിശ നിരക്കുകൾ നിർണ്ണയിക്കുന്നതിനുള്ള ഒരു മാനദണ്ഡമായി റിപ്പോ നിരക്കിനെ കണക്കാക്കുന്നതിനാൽ റിപ്പോയിലെ കുറവ് ഉപഭോക്താക്കൾക്ക് നേരിട്ട് ഫലം ചെയ്യും. മറിച്ച്, റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയോ ഉയർത്തുകയോ ചെയ്താൽ, വായ്പാ നിരക്കുകളിൽ സമാനമായ സ്വാധീനം ഉണ്ടാക്കും.

എസ്‌ബി‌ഐ, ഏകദേശം 42 കോടി ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ്. സാധാരണ പൗരന്മാർക്ക് ഏകദേശം 3.00% മുതൽ 6.50% വരെയും മുതിർന്ന പൗരന്മാർക്ക് 4.00% മുതൽ 7.50% വരെയും എഫ്‌ഡി നിരക്കുകൾ എസ്‌ബി‌ഐ നൽകുന്നു.

എസ്ബിഐയുടെ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ്) നിരക്ക്, അതായത് ബാങ്ക് ഉപഭോക്താക്കൾക്ക് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക്, മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. എസ്‌ബി‌ഐയുടെ ഒരു വർഷത്തെ എം‌സി‌എൽ‌ആർ 9% ഉം മൂന്ന് വർഷത്തെ എം‌സി‌എൽ‌ആർ 9.10% ഉം ആണ്.

ആർബിഐ തുടർച്ചയായ രണ്ടാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. അതോടെ, രാജ്യത്തെ പൊതുമേഖലാ-സ്വകാര്യ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശ നിരക്കുകൾ കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.

പ്രൊഫഷണൽ സേവനങ്ങളിലേക്ക് കടന്ന് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. പ്രൊഫഷണൽ സേവനങ്ങൾ ലഭ്യമാക്കാൻ AI- അധിഷ്ഠിത ‘പിങ്’ ആപ്പ് ആരംഭിച്ചു. വിവിധ മേഖലകളിലെ 10,000-ത്തിലധികം പരിശോധിച്ചുറപ്പിച്ച പ്രൊഫഷണലുകളുമായി ഉപയോക്താക്കളെ ബന്ധിപ്പിക്കുക എന്നതാണ് ആപ്പിൻ്റെ ലക്ഷ്യം.

ആരോഗ്യം, ധനകാര്യം, വിദ്യാഭ്യാസം, യാത്ര, ഇവന്റുകൾ തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഉപയോക്താക്കൾക്ക് ആപ്പ് വഴി കണ്ടെത്താൻ കഴിയും. യോഗ പരിശീലകർ, കരിയർ ഉപദേഷ്ടാക്കൾ, ഡിജെകൾ, മേക്കപ്പ് ആർട്ടിസ്റ്റുകൾ തുടങ്ങി നിരവധി പ്രൊഫഷണലുകൾ ഇതിൽ ഉൾപ്പെടുന്നു. നിലവിൽ ആപ്പ് ബെംഗളൂരുവിൽ ലഭ്യമാണ്.

ബുക്കിംഗ് ഷെഡ്യൂൾ ചെയ്യാനും, പേയ്‌മെന്റുകൾ ട്രാക്ക് ചെയ്യാനും, ലഭ്യത പരിഷ്കരിക്കാനും ആപ്പിലൂടെ കഴിയും.

“പിങിലൂടെ, ഉപയോക്താക്കൾക്ക് ഓരോ മേഖലകളിലെയും വിദഗ്ധരുമായി ബന്ധപ്പെടാൻ കഴിയുന്ന ഒരു വിശ്വസനീയവും സ്പാം രഹിതവുമായ പ്ലാറ്റ്‌ഫോമാണ് ഞങ്ങൾ നൽകുന്നത്”. സ്വിഗ്ഗിയുടെ സഹസ്ഥാപകനും ഇന്നൊവേഷൻ മേധാവിയുമായ നന്ദൻ റെഡ്ഡി പറഞ്ഞു

കാലാവസ്ഥ മാറ്റങ്ങൾക്ക്‌ അനുയോജ്യമായ രീതിയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്ന ‘കേര’ പദ്ധതി ജൂണിൽ ആരംഭിക്കും. കൃഷിവകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ ആവിഷ്‌കരിക്കുന്ന പദ്ധതിക്ക് 1700 കോടിയിലധികം രൂപയാണ് അനുവദിച്ചിരിക്കുന്നത്. റബർ കൃഷിക്ക് ഹെക്ടർ ഒന്ന് 75,000 രൂപയും ഏലത്തിന്‌ ഹെക്ടറൊന്നിന്‌ 1,00,000 രൂപയും കാപ്പിക്ക്‌ 1,10,000 രൂപയും സബ്‌സിഡിയായി ലഭിക്കും.

പത്ത്‌ ഹെക്ടർവരെ കൃഷിഭൂമിയുള്ള കർഷകർക്ക്‌ പ്രത്യേക പരിശീലനം നൽകും. പരിശീലനം നേടി അപേക്ഷ നൽകുന്നവരിൽ നിന്നാണ് സബ്‌സിഡിക്ക്‌ അർഹരായവരെ തിരഞ്ഞെടുക്കുക.

നിലവിൽ റബ‍ർ ബോ‍ർഡ് റബർ കൃഷിക്കായി നൽകുന്ന സബ്സിഡിയുടെ ഇരട്ടിയോളം തുകയാണ് ‘കേര’ പദ്ധതിയിൽ ഉള്ളത്. എന്നാൽ രണ്ടിൽ ഒരു സബ്സിഡി മാത്രമേ കർഷകർക്ക് ലഭിക്കൂ.

റബ്ബർ കൃഷിക്ക് അഞ്ച്‌ ഹെക്ടർ വരെയും ഏലത്തിന്‌ എട്ട്‌ ഹെക്ടർവരെയും കാപ്പിക്ക്‌ പത്ത്‌ ഹെക്ടർവരെയും കൃഷിഭൂമിയുള്ളവർക്ക്‌ സഹായം നൽ‌കും.

കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം ജില്ലകളിലെ റബ്ബർ കർഷകർക്കാണ് സഹായം കിട്ടുക. കാപ്പിക്കുള്ള സഹായം വയനാടിലെ കർഷകർക്കും ഏലത്തിന് ഇടുക്കിയിലെ കർഷകർക്കും ആണ് സബ്സിഡി ലഭിക്കുകയെന്ന് കൃഷിവകുപ്പ്‌ അറിയിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഉയർന്ന “പരസ്പര” താരിഫുകളിൽ നിന്ന് ഇളവുകൾ പ്രഖ്യാപിച്ചത്തിനു പിന്നാലെ തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി. സെന്‍സെക്‌സില്‍ 1,552 പോയന്റ് ഉയർന്നു 76,709ലും നിഫ്റ്റി 476 പോയന്റ് ഉയർന്ന് 23,305ലുമെത്തി എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി ഓട്ടോ മൂന്ന് ശതമാനം ഉയര്‍ന്നു. ബാങ്ക്, ഐടി, ഫാര്‍മ, മെറ്റല്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റ് സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ 1.3 ശതമാനത്തോളം കുതിക്കുകയും ചെയ്തു.

ചൈനയിൽ നിന്നും ഇറക്കുമാറ്ജ്ഹി ചെയുന്ന സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, പിസികൾ എന്നിവയുൾപ്പെടെ നിരവധി ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾക്ക് താൽക്കാലിക ഇളവ് നൽകുമെന്ന് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇട്ജു ആഗോളതലത്തിൽ നിക്ഷേപകരുടെ ആത്മവിശ്ശ്വസം ഉയർത്തിയിരുന്നു അതാണ് നിലവിലെ കുതിപ്പിന് കാരണമായി പറയുന്നത്. കൂടാതെ താരിഫ് നടപ്പാക്കല്‍ 90 ദിവസത്തേയ്ക്ക് നിര്‍ത്തിവെച്ചതും റിസര്‍വ് ബാങ്ക് കാല്‍ ശതമാനം നിരക്ക് കുറച്ചതും വിപണിക്ക് ആശ്വാസമേകി.

 

സ്വർണവില ഈ വർഷം റെക്കോർഡുകൾ തകർത്ത് മുന്നേറുമെന്ന് പ്രമുഖ ധനകാര്യസ്ഥാപനമായ  ഗോൾഡ്മാൻ സാക്സ്. ഔൺസിന് ഈ വർഷം 3,300 ഡോളർ ആകുമെന്നാണ് ഗോൾഡ്മാൻ സാക്സ് മുൻപ് പ്രവചിക്കുന്നത് എങ്കിലും ഇപ്പോൾ അത് 3,700 ഡോളർ എത്തുമെന്നാണ് പറയുന്നത്‌. ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ മുൻനിര കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം കരുതൽശേഖരത്തിലേക്ക് വാങ്ങിനിറയ്ക്കുന്നത് വില കൊടുന്നതെന്നും റിപ്പോർട്ട് ചെയുന്നു.

പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങളും മലക്കംമറിച്ചിലുകളും യുഎസ് സമ്പദ്‍വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിശ്വസിക്കുന്ന കേന്ദ്രബാങ്ക് യുഎസ് ഫെഡറൽ റിസർവ്, സാമ്പത്തികമേഖലയ്ക്കും ജനങ്ങൾക്കും ആശ്വാസമേകാനായി അടിസ്ഥാന പലിശനിരക്ക് വീണ്ടും കുറച്ചേക്കാം. അതും സ്വർണ്ണ വില കൂട്ടും എന്നാണു വിദഗ്ധർ പറയുന്നത്.

അതേസമയം സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് താൽകാലിക ആശ്വാസം പകർന്ന് സ്വർണവില 70,000നും താഴെയായി. 280 രൂപ കുറഞ്ഞ് 69,760 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. വിഷുദിനമായ ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ (ഏപ്രിൽ 12) ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ്.

 

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പരസ്പര താരിഫുകളിൽ 90 ദിവസത്തെ താൽക്കാലിക വിരാമത്തിനുള്ളിൽ ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു “വിൻ വിൻ” ഇടക്കാല വ്യാപാര കരാർ ഉണ്ടാക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്.

വീഡിയോ കോൺഫറൻസിംഗ് ഉൾപ്പടെ പല മാർഗ്ഗങ്ങളിലൂടെയും അമേരിക്കൻ പങ്കാളികളുമായി ഞങ്ങൾ തുടർച്ചയായ ബന്ധപ്പെടുകയാണ്. ഞങ്ങൾ മറ്റുള്ള രാജ്യങ്ങളെക്കാൾ മുന്നിലാണ്. 90 ദിവസത്തിനുള്ളിൽ ഇരുപക്ഷത്തിനും താരിഫ് സംബന്ധിച്ച് ഒരു കരാറിലെത്താൻ കഴിയും,” ഒരു ഔദ്യോഗിക സ്രോതസ്സ് ബിസിനസ്‌ലൈനിനോട് പറഞ്ഞു.

ബുധനാഴ്ച, ട്രംപ് വ്യാപാര പങ്കാളികൾക്ക് പ്രഖ്യാപിച്ച പരസ്പര താരിഫുകൾ 90 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു, അതിൽ ഇന്ത്യയിൽ 26 ശതമാനം ലെവിയും ഉൾപ്പെടുന്നു. എന്നാൽ 10 ശതമാനം അടിസ്ഥാന താരിഫ് എല്ലാവർക്കും ബാധകമായി തുടരും.

ഏതൊരു ചർച്ചയിലും രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സുരക്ഷിതമാക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും പറഞ്ഞു. ഇന്ത്യ ഇതിനകം തന്നെ യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി ചർച്ചകൾ നടത്തിവരികയാണെന്നും 1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യം വാഗ്ദാനം ചെയ്യുന്ന വലിയ അവസരങ്ങൾ കണക്കിലെടുക്കുമ്പോൾ, അമേരിക്കയുമായി നല്ലൊരു കരാറിൽ ഏർപ്പെടാൻ സാഹചര്യം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.